മിസോറാമിൽ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 39 പേരുടെ സ്ഥാനാർത്ഥിപ്പട്ടികയാണ് പ്രഖ്യാപിച്ചത്. നവംബർ ഏഴിനാണ് മിസോറാമിൽ തെരഞ്ഞെടുപ്പ്.
സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ ലാൽ സോത്തയടക്കമുള്ളവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്നലെ മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
മിസോറം, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നി 5 സംസ്ഥാനങ്ങളിലേക്ക് നവംബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വെറും അഞ്ച് സീറ്റുകളിൽ ഒതുങ്ങിപ്പോയിരുന്നു. മണിപ്പൂർ അടക്കം ഭരണവിരുദ്ധ വികാരം അലയടിക്കുന്ന വടക്കുകിഴക്കൻ ഇന്ത്യയിൽ തിരിച്ചുവരാൻ തന്നെയായിരിക്കും കോൺഗ്രസിന്റെ ശ്രമം.