മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എം.എസ്. ഗിൽ അന്തരിച്ചു

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എം.എസ്. ഗിൽ അന്തരിച്ചു

ഡൽഹി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുൻകേന്ദ്രമന്ത്രിയുമായ എം.എസ്. ഗിൽ (86) അന്തരിച്ചു. ടി.എൻ. ശേഷന് ശേഷം 1996 ഡിസംബർ മുതൽ 2001 ജൂൺ വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു.

ഔദ്യോഗിക ജീവിതത്തിനുശേഷം രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാണ് ഗിൽ. കോൺഗ്രസ് അംഗമായി രാജ്യസഭയിലെത്തിയ അദ്ദേഹം 2008 -ൽ കേന്ദ്രത്തിൽ കായികമന്ത്രിയായി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തുടങ്ങിയവർ വിയോഗത്തിൽ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *