നിഖില്‍ ചിത്രം സ്പൈ ജൂണ്‍ 29ന് റിലീസിനെത്തി. എഡിറ്റര്‍ ഗാരി ബി എച്ച് ആദ്യമായി സംവിധാനം ചെയ്ത ചിത്രം സ്പൈ ഇപ്പോൾ ആമസോൺപ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. . സിനിമയുടെ പുതിയ ഗാനം ഇപ്പോൾ റിലീസ് ചെയ്തു. കെ. രാജശേഖര്‍ റെഡ്‌ഡിയാണ് ചിത്രം നിര്‍മ്മിച്ചത്.
ചിത്രത്തിലെ ചില രംഗങ്ങള്‍ കണ്ടതിനുശേഷമാണ് ഗംഭീര അഭിപ്രായം തോന്നിയതിനു പിന്നാലെ ആമസോണും സ്റ്റാര്‍ നെറ്റ് വര്‍ക്കും ചേര്‍ന്ന് 40 കോടിയോളം രൂപ മുടക്കി നോണ്‍ തിയേറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരുന്നു . നിഖില്‍ സിദ്ധാര്‍ത്ഥ നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ മേനോൻ ആണ് നായികയായി എത്തുന്നത്.
ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ഈ ചിത്രം എന്ന് നിര്‍മ്മാതാവ് കെ രാജശേഖര്‍ റെഡി അറിയിച്ചത്. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തും.