അമേരിക്കൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ‘ഡിസ്‌കവർ അമേരിക്ക’യുടെ എട്ടാം പതിപ്പിന് ഒമാനിലെ ലുലു ഹൈപർമാർക്കറ്റുകളിൽ തുടക്കമായി. ഭക്ഷ്യോത്പന്നങ്ങൾ, ഫ്രഷ് മാംസം, പഴങ്ങൾ, പച്ചക്കറികൾ അടക്കമുള്ള അമേരിക്കൻ ഉൽപനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഡിസ്‌കവർ അമേരിക്കയുടെ ഭാഗമായി ഒമാനിലെ തിരഞ്ഞെടുത്ത ലുലു ഷോപ്പുകളിൽ 14ാ-ാം തീയതി വരെ അമേരിക്കൻ ഉത്പന്നങ്ങർ ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്.
കാമ്പയിൻ ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഒമാനിലെ യു.എസ് എംബസി ചാർജ് ഡി അഫയേഴ്സ്-ലെസ്‌ലി ഒർഡെമാൻ ഉദ്ഘാടനം ചെയ്തു. ഒമാനും യു.എസും തമ്മിലുള്ള വാണിജ്യ പങ്കാളിത്തമാണ് ഡിസ്‌കവർ അമേരിക്ക ആഘോഷിക്കുന്നതെന്ന് ഒർഡെമാൻ പറഞ്ഞു.