സൗദി അറേബ്യയില്‍ മഴയ്ക്കും മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത

സൗദി അറേബ്യയില്‍ മഴയ്ക്കും മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത

സൗദി അറേബ്യയില്‍ മഴയ്ക്കും മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെയാണ് മഴക്കുള്ള സാധ്യത പ്രവചിക്കുന്നത്.

താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

മക്ക, മദീന, വടക്കന്‍ അതിര്‍ത്തി, അല്‍ ജൗഫ്, തബൂക്ക്, തായിഫ്, മെയ്‌സാന്‍, അദം അല്‍ അര്‍ദിയാത്ത്, അസീര്‍, അല്‍ബാഹ, അല്‍ജാമും, അല്‍കമല്‍, ജിസാന്‍ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *