കടുവാ സങ്കേതങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കി കർണാടക വനം വകുപ്പ്

കടുവാ സങ്കേതങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കി കർണാടക വനം വകുപ്പ്

കടുവാ സങ്കേതങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കി കർണാടക വനം വകുപ്പ്. മലയാളികൾ അടക്കം നിരവധി പേർ എത്തുന്ന കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള എന്നീ കടുവാ സങ്കേതങ്ങൾ സന്ദർശിക്കുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

കടുവാ സങ്കേതങ്ങളിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിക്ക് കർണാടക വനം വകുപ്പ് തുടക്കമിടുന്നത്.

രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാൻ എത്തുന്നവർക്ക് വന്യമൃഗങ്ങളുടെ ആക്രമണം ഉൾപ്പെടെ എന്ത് അപകടങ്ങൾ നേരിട്ടാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.

പരമാവധി ഒരു കോടി രൂപ വരെയാണ് ഇൻഷുറൻസ് തുകയായി ലഭിക്കുക. വനപരിധിക്കുള്ളിൽ വച്ച് ജീവൻ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാൽ, മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് പദ്ധതി പ്രകാരം ധനസഹായം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *