ഹൃദയാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

സൗദിയിൽ എയർപ്പോർട്ടിൽ പോയി മടങ്ങുന്ന വഴി വാഹനത്തിൽ വെച്ച്​ ഹൃദയാഘാതമുണ്ടായ മലയാളി യുവാവ് റിയാദിലെ ആശുപത്രിയിൽ​ മരിച്ചു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36) ആണ്​​ മരിച്ചത്​. റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ ജീവനക്കാരനാണ്​.

ഒരാളെ റിയാദ്​ എയർപ്പോർട്ടിൽ കൊണ്ടുവിട്ട ശേഷം താമസസ്ഥലത്തേക്ക്​ മടങ്ങു​േമ്പാൾ വാഹനത്തിൽ വെച്ച്​ ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.

നേരത്തെ ജിദ്ദയിലും ദുബൈയിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സമിത അസീസ്​. രണ്ട് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *