ഭോപാല്‍: നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബര്‍വാഹ എംഎല്‍എ സച്ചിന്‍ ബിര്‍ളയാണ് ബിജെപിയില്‍ ചേർന്നിരിക്കുന്നത്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വെച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വിഡി ശര്‍മ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
2021 ഒക്ടോബറില്‍ അദ്ദേഹം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല. നിയമസഭാംഗത്വവും രാജിവച്ചിരുന്നില്ല.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഗുര്‍ജാര്‍ വിഭാഗത്തിന്റെയും മറ്റു പിന്നാക്ക സമുദായങ്ങളുടെയും പിന്തുണയിലാണ് ബിര്‍ള ബര്‍വാഹ സീറ്റില്‍ നിന്നും വിജയിച്ചത്.