പ്രിയപ്പെട്ട സഹോദരി അറിയുവാൻ!!തന്റെ പുതിയ സിനിമകളെ പറ്റിയുള്ള യൂട്യൂബ് വിഡിയോയെ തിരുത്തി ജീത്തു ജോസഫിന്റെ കമന്റ്‌

പ്രിയപ്പെട്ട സഹോദരി അറിയുവാൻ!!തന്റെ പുതിയ സിനിമകളെ പറ്റിയുള്ള യൂട്യൂബ് വിഡിയോയെ തിരുത്തി ജീത്തു ജോസഫിന്റെ കമന്റ്‌

മലയാള സിനിമയുടെ നാഴികകല്ലുകളിൽ ഇടം നേടിയ ഒരുപിടി നല്ല സിനിമകൾ ഒരുക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. നിലവിൽ രണ്ട് സിനിമകളാണ് ജീത്തു ജോസഫിന്റെതായി അനൗൺസ് ചെയ്തിട്ടുള്ളത്. ‘ നേര് ‘ എന്ന മോഹൻലാൽ ചിത്രവും ‘നുണക്കുഴി ‘ എന്ന ബേസിൽ ജോസഫ് ചിത്രവുമാണത്. രണ്ട് സിനിമകളും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ സമ്മാനിക്കുന്നവയുമാണ്.നേര് ഷൂട്ട്‌ കഴിഞ്ഞു പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളിലാണ്, നുണക്കുഴി വരും നാളുകളിൽ ഷൂട്ട് തുടങ്ങും
അടുത്തിടെ തന്റെ രണ്ട് ചിത്രങ്ങളെയും കുറിച്ച് വന്ന ഒരു യുട്യൂബ് വീഡിയോക്ക് ചുവടെ ജീത്തു ജോസഫ് നൽകിയ കമന്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഇപ്പോൾ. ‘നേരും’ ‘ നുണക്കുഴി’ യും സസ്പെൻസ് ചിത്രങ്ങൾ എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിൽ ആയിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തത്. വീഡിയോയിൽ അങ്കർ പറഞ്ഞതിനെ തിരുത്തി ജീത്തു ജോസഫ് കമന്റ്‌ ചെയ്തത് ഇങ്ങനെ.
“പ്രിയപ്പെട്ട സഹോദരി അറിയുവാൻ “നേരും ” “നുണക്കുഴി” യിലും ഒരു സസ്പെൻസും ഇല്ല. നേര് ഇമോഷണൽ ഡ്രാമയും നുണക്കുഴി ഒരു ഡാർക്ക് ഹ്യൂമർ സിനിമയുമാണ്. ത്രില്ലറുകളും സസ്പെൻസുകളും സ്ഥിരമായി എടുത്ത് മനസ്സ് മടക്കുമ്പോൾ വിത്യസ്ഥമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൻ്റെ ഭാഗമായി മാറി ചിന്തിച്ചതാണ്. പ്രാർത്ഥിക്കണം , സഹകരിക്കണം. എന്ന് സദയം ജീത്തു ജോസഫ്”

Leave a Reply

Your email address will not be published. Required fields are marked *