നടിയും മോഡലുമായ അർച്ചന ഗൗതമിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

നടിയും മോഡലുമായ അർച്ചന ഗൗതമിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി

ലഖ്‌നൗ: നടിയും മോഡലുമായ അർച്ചന ഗൗതമിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ആറു വർഷത്തേക്കാണു നടപടി. നടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനു പിന്നാലെയാണു നടപടിയെന്നാണ് കോൺഗ്രസ് വിശദീകരണം.

ഡൽഹിയിലെ കോൺഗ്രസ് ഓഫിസിനു മുന്നിൽ അർച്ചനയെയും അച്ഛനെയും പ്രവർത്തകർ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2022 യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു അർച്ചന ഗൗതം.

കഴിഞ്ഞ ജൂണിൽ തന്നെ അർച്ചനയെ പാർട്ടിയിൽനിന്നു പുറത്തായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾക്കു പിന്നാലെയാണ് ഇക്കാര്യം പരസ്യമാകുന്നത്. മീററ്റിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഉൾപ്പെടെ പരാതികൾ അർച്ചനയ്‌ക്കെതിരെ ലഭിച്ചിരുന്നുവെന്ന് യു.പി കോൺഗ്രസ് വക്താവ് അൻഷു അശ്വതി പ്രതികരിച്ചു.

മോശം പെരുമാറ്റത്തെക്കുറിച്ച് നിരവധി പ്രവർത്തകർ പരാതി നൽകിയിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാടകയ്‌ക്കെടുത്ത വാഹനങ്ങളുടെ വാടകയൊന്നും അടച്ചുതീർത്തിട്ടില്ലെന്നും അൻഷു ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *