ന്യൂഡല്‍ഹി: സിദ്ദിപേട്ട് – സെക്കന്തരാബാദ് – സിദ്ദിപേട്ട് ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. തെലങ്കാനയിലെ നിസാമാബാദില്‍ വൈദ്യുതി, റെയില്‍, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളില്‍ 8000 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തത്.
എന്‍ടിപിസിയുടെ തെലങ്കാന സൂപ്പര്‍ താവൈദ്യുതി പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ 800 മെഗാവാട്ട് യൂണിറ്റിന്റെ സമര്‍പ്പണം, മനോഹരാബാദിനെയും സിദ്ദിപേട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈന്‍ ഉള്‍പ്പെടെയുള്ള റെയില്‍ പദ്ധതികളും ധര്‍മ്മബാദ് – മനോഹരാബാദ്, മഹബൂബ് നഗര്‍ – കര്‍ണൂല്‍ എന്നിവയ്ക്കിടയിലുള്ള വൈദ്യുതീകരണ പദ്ധതിയും ഇവയില്‍പ്പെടുന്നു; പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യത്തിനു കീഴില്‍ സംസ്ഥാനത്തുടനീളമുള്ള 20 തീവ്ര പരിചണ വിഭാഗങ്ങളുടെ (സിസിബി) തറക്കല്ലിടല്‍ അദ്ദേഹം നിര്‍വഹിച്ചു.
ഏതൊരു രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനം വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള അതിന്റെ സ്വാശ്രയ ശേഷിയെ ആശ്രയിച്ചിരിക്കുന്നു. കാരണം അത് ഒരേസമയം ജീവിതം എളുപ്പമാക്കുകയും വ്യവസായങ്ങള്‍ വേഗത്തില്‍ നടത്താന്‍ സാധ്യമാക്കുകയും ചെയ്യുന്നു. ‘വൈദ്യുതിയുടെ സുഗമമായ വിതരണം ഒരു സംസ്ഥാനത്തെ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു’, പെഡപ്പള്ളി ജില്ലയില്‍ എന്‍ടിപിസിയുടെ തെലങ്കാന സൂപ്പര്‍ താപ വൈദ്യുത പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ 800 മെഗാവാട്ട് യൂണിറ്റ് സമര്‍പ്പണം നടത്തിയ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രണ്ടാമത്തെ യൂണിറ്റും ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ഇത് പൂര്‍ത്തിയാകുമ്പോള്‍ വൈദ്യുത നിലയത്തിന്റെ സ്ഥാപിത ശേഷി 4,000 മെഗാവാട്ടായി ഉയരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ എല്ലാ എന്‍ടിപിസി വൈദ്യുത പ്ലാന്റുകളിലുള്ളതിലും ഏറ്റവും ആധുനിക പ്ലാന്റാണ് തെലങ്കാന സൂപ്പര്‍ താപ വൈദ്യുത പ്ലാന്റ് എന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ‘ഈ പവര്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും തെലങ്കാനയിലെ ജനങ്ങള്‍ക്ക് നല്‍കും’, തറക്കല്ലിട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനം ഊന്നിപ്പറയുന്നതിനിടയില്‍ പ്രധാനമന്ത്രി പറഞ്ഞു.