പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശി സനേഷ് ബാലന് (34) ആണ് മരിച്ചത്. മാള്‍ ഓഫ് ഒമാനിലെ ഒരു ഔട്ട്ലറ്റില് ജോലി ചെയ്ത് വരികയായിരുന്നു. 15 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. ഗൂബ്രയിലായിരുന്നു താമസിച്ചിരുന്നത്. പിതാവ്: ബാലന്, മാതാവ്: പരേതയായ സരള, ഭാര്യ: ശിശിര, മകള്‍: ദിയ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
അതേസമയം ഒമാനിൽ വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ വെള്ളം കുത്തിയൊലിച്ചുപോകുന്ന നയനമനോഹര കാഴ്ച സന്ദർശകരെ ആകർഷിക്കുന്നു. ബുധനാഴ്ചയാണ് ഡാമിന്റെ ഷട്ടർ തുറന്നത്. അവധി ദിനമായതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി ആളുകളാണ് ഇവിടേക്ക് എത്തിയത്. ഏകദേശം 15 ദശലക്ഷം ഘനമീറ്റർ വെള്ളം തുറന്നുവിടുന്നതിനാണ് അണക്കെട്ട് തുറന്നത്.
ഹെയിൽ അൽ ഗാഫ്, ദഗ്മർ ഗ്രാമങ്ങളിലെ കിണറുകളും മറ്റു ഭൂഗർഭജല സ്രോതസ്സുകളും റീചാർജ് ചെയ്യുക എന്നതാണ് ഒക്ടോബർ ആറുവരെ ഡാം തുറക്കുന്നതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഈ പ്രദേശത്തെ കർഷകരുടെ വിളകൾക്ക് ജലസേചനം നടത്താനുംകൂടി ലക്ഷ്യമിട്ടാണ് ഡാം തുറന്നിരിക്കുന്നത്.