രാജ്യത്ത് ഏറ്റവും കൂടുതൽ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി മാറി ദക്ഷിണ റെയിൽവേ.രാജ്യത്ത് പുതുതായി ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിച്ചതിൽ മൂന്നെണ്ണം ദക്ഷിണ റെയിൽവേയ്‌ക്കായിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെയാണ് ദക്ഷിണ റെയിൽവേ നേട്ടം സ്വന്തമാക്കിയത്.
ദക്ഷിണ റെയിൽവേയിലെ ആറ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ നാലെണ്ണം ചെന്നൈയിൽ നിന്ന് തിരുനെൽവേലി, കോയമ്പത്തൂർ, മൈസൂരു, വിജയവാഡ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.
മറ്റ് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ കാസർഗോഡിനും തിരുവനന്തപുരത്തിനും ഇടയിലാണ് ഓടുന്നത്. വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണത്തിൽ നോർത്തേൺ റെയിൽവേയാണ് രണ്ടാം സ്ഥാനത്തുള്ളത്.