ഒമാനും യുഎഇക്കും ഇടയില്‍ ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ മുവാസലാത്ത്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ അല്‍ ഐനിലേക്കും അബുദാബിയിലേക്കും ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഒമാന്‍ ദേശീയ ഗതാഗത കമ്പനി (മുവാസലാത്ത്) അറിയിച്ചു. ബുറൈമി വഴിയാകും യുഎ ഇയിലേക്കുള്ള സര്‍വീസുകളെന്നും മുവാസലാത്ത് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.
മസ്‌കത്തിലെ അസൈബ സ്റ്റേഷനില്‍ നിന്നാണ് ബസ് പുറപ്പെടുക. ബുറൈമി അതിര്‍ത്തി വഴി അല്‍ ഐനിലേക്കും ഇവിടെ നിന്ന് അബുദാബിയിലേക്കുമാണ് സര്‍വീസുകള്‍. അല്‍ ഐനിലേക്ക് ആറ് മണിക്കൂറും 30 മിനുട്ടുണ് യാത്രാ സമയം. അബുദാബിയിലേക്ക് 9 മണിക്കൂറും 10 മനിട്ടും സമയമെടുക്കും. അല്‍ ഐനിലേക്ക് 8.500 റിയാലും അബുദാബിയിലേക്ക് 11.500 റിയാലുമാണ് ചെലവ് വരുന്നത്. സ്വകാര്യ ബസ് കമ്പനി മസ്‌കത്തില്‍ നിന്ന് ദുബായിലേക്ക് 10 റിയാലാണ് ഇപ്പോള്‍ ഈടാക്കുന്നത്.