ഖത്തറിൽ വെസ്റ്റ് ബേ ബീച്ചുകൾ വീണ്ടും സജീവമാകുന്നു. 3 ബീച്ചുകളുടെ ലൈസൻസ് പുതുക്കി. വെസ്റ്റ് ബേ, ദോഹ സാൻഡ്‌സ്, ബി12 എന്നീ 3 ബീച്ചുകളുടെ ലൈസൻസാണ് പുതുക്കിയത്.
ഖത്തറിന്റെ വാണിജ്യ കേന്ദ്രമായ വെസ്റ്റ് ബേയിലെ പ്രധാന ബീച്ചുകളാണ് ഇവ. ദോഹ സാൻഡ്‌സ്, ബി12 എന്നിവയുടെ ലൈസൻസ് 2 വർഷത്തേക്കാണ് പുതുക്കിയത്. വെസ്റ്റ് ബേ ബീച്ചിന്റെ മേൽനോട്ടത്തിന് ലോഫ്തയുമായുള്ള പങ്കാളിത്തം ഖത്തർ ടൂറിസം നീട്ടി.
കായിക ക്ലാസുകൾ, വിനോദ പരിപാടികൾ, ഭക്ഷണ-പാനീയ സൗകര്യങ്ങൾ ഉൾപ്പെടെ സന്ദർശകർക്ക് പ്രദാനം ചെയ്യാൻ കഴിയുന്നതാണ് 3 ബീച്ചുകളും. കുടുംബങ്ങൾക്കും സന്ദർശകർക്കും ഒഴിവു സമയം ചെലവിടാൻ ഏറ്റവും ആസ്വാദ്യകരമായ ബീച്ചായി വെസ്റ്റ് ബേ മാറി.