ഗാന്ധിനഗര്‍: സംശയകരമായ സാഹചര്യത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് പൗരന്‍ അറസ്റ്റില്‍. സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലി (30) ആണ് ബിഎസ്എഫിന്‍റെ പിടിയിലായത്. നീരിക്ഷണത്തിനിടെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപം സംശയകരമായ നീക്കം ശ്രദ്ധയില്‍പ്പെട്ട ബിഎസ്എഫ് മേഖലയില്‍ പരിശോധന നടത്തുകയായിരുന്നു.
ഗുജറാത്തിലെ കച്ച് ജില്ലയില്‍ രാജാന്തര അതിര്‍ത്തി സമീപം ശനിയാഴ്ചയാണ് ഇയാളെ അതിര്‍ത്തി സുരക്ഷ സേന പിടികൂടിയത്. തുടര്‍ന്നാണ് കച്ചിന് സമീപത്തെ ഇന്ത്യ-പാക് അതിര്‍ത്തിചാനല്‍ ഹറാമി നലക്ക് സമീപമാണ് ഇയാളെ കണ്ടെത്തിയത്.
പാക് അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് ഇയാള്‍ പ്രവേശിച്ചതിനെതുടര്‍ന്നാണ് അറസ്റ്റ്. പക്ഷികളെയും ഞണ്ടുകളെയും പിടിക്കാനാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നതെന്നാണ് മഹ്ബൂബ് അലി ബിഎസ്എഫിനോട് പറഞ്ഞത്.