ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷ മേഖലയില്‍ സുരക്ഷ ശക്തമാക്കി സര്‍ക്കാര്‍. ആയുധം കൈവശമുള്ളവര്‍ പതിനഞ്ച് ദിവസത്തിനകം തിരിച്ചേല്‍പ്പിക്കണമെന്നും ഉത്തരവിറക്കി. സൈനികവേഷത്തിന് സമാനമായ വസ്ത്രം ധരിച്ച് ആയുധങ്ങളുമായി റോന്ത് ചുറ്റിയതിന് ഏതാനും യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ജനങ്ങള്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെ മണിപ്പുരില്‍ കര്‍ഫ്യു ശക്തമാക്കി.. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലാണ് വ്യാഴാഴ്ച വൈകിട്ട് കര്‍ഫ്യു പ്രഖ്യാപിച്ചത്. പോരാംപാത്, ഹെംഗ്‌യെഗ്, സിംഗ്ജാമെയ് പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുമ്പിലാണ് പ്രതിഷേധവുമായി ജനക്കൂട്ടം