വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് തിരഞ്ഞെടുപ്പ കമ്മീഷന്‍

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് തിരഞ്ഞെടുപ്പ കമ്മീഷന്‍

ഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് തിരഞ്ഞെടുപ്പ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള 6, 6 ബി ഫോമുകളില്‍ മാറ്റം വരുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള 6, 6ബി ഫോമുകള്‍ പ്രകാരം നിലവില്‍ ആധാര്‍ നമ്പര്‍ വേണം. എന്നാല്‍, വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ചട്ടത്തിലെ (2022) 26ബി വകുപ്പ് അനുസരിച്ച് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

പുതിയ വോട്ടര്‍മാര്‍ക്കുള്ള ഫോറം 6, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ നല്‍കാനുള്ള ഫോറം 6 ബി തുടങ്ങിയവ ചോദ്യം ചെയ്തുള്ള ഹര്‍ജികളിന്മേലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഇതിനോടകം 66 കോടിയില്‍പരം ആളുകള്‍ ആധാര്‍ നമ്പര്‍ അപ്‌ലോഡ് ചെയ്തു. എന്നാല്‍, ഇതു നിര്‍ബന്ധമല്ല. ഇക്കാര്യത്തില്‍ വ്യക്തത നല്‍കിക്കൊണ്ടു മാറ്റം വരുത്തും കമ്മീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *