ഉംറ നിർവഹിക്കുന്ന സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ വസ്ത്രം ധരിക്കണമെന്ന് സൗദി. ആഭരണങ്ങളോ അലങ്കാരങ്ങളോ പാടില്ല. ഉംറയ്ക്ക് തിരക്കേറിയതോടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഈ സീസണിൽ ഒരു കോടി തീർഥാടകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
വ്യക്തിഗത, സന്ദർശന, ടൂറിസ്റ്റ് വിസകൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള എൻട്രി വീസകൾ കൈവശമുള്ള മുസ്ലീങ്ങൾക്ക് ഉംറ നിർവഹിക്കാൻ അനുമതിയുണ്ട്. മുപ്പതിൽ നിന്ന് 90 ദിവസത്തേക്ക് ഉംറ വീസയുടെ കാലാവധി നീട്ടി. വനിതാ തീർഥാർടകർക്ക് പുരുഷൻമാരുടെ അകമ്പടിയില്ലാതെ ഉംറ നിർവഹിക്കാമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് അവരുടെ തൊഴിൽ പരിഗണിക്കാതെ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാമെന്നും ഉംറ നിർവഹിക്കാമെന്നും സൗദി അറിയിച്ചു.