ബംഗളൂരു: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തീരുമാനം ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് കോണ്‍ഗ്രസ്. അത്തരം നിയമനിർമാണത്തെ കോൺഗ്രസ് പൂർണമായും തള്ളുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അഞ്ച് നിയമങ്ങൾ എങ്കിലും ഈ നിയമനിർമാണത്തിന് വേണ്ടി മാറ്റി എഴുതണം. അത് പാസ്സാക്കി എടുക്കാനുള്ള അംഗബലം ബിജെപിക്കില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സനാതന ധർമ വിവാദത്തിലും കോൺഗ്രസ് നിലപാട് വ്യക്തമാക്കി. എല്ലാ മതങ്ങൾക്കും ഒരേ ബഹുമാനം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. സനാതന ധർമ വിവാദത്തില്‍ കോണ്‍ഗ്രസ് നിലപാട് എന്നും അതാണെന്നും നേതാക്കള്‍ വ്യക്തമാക്കി. രണ്ടാം ഭാരത് ജോഡോ യാത്ര നടത്താൻ ആലോചിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.