സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ‘സൗദി നൗ’ എന്ന പേരിൽ പുതിയ ചാനൽ ആരംഭിക്കുന്നു. വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽദോസരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷെൻറ ചാനൽ പാക്കേജിെൻറ ഭാഗമാണ്. എല്ലാ ഔദ്യോഗിക വിനോദപരിപാടികളും പ്രവർത്തനങ്ങളും പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഔദ്യോഗിക ചാനലായി മാറുമെന്നും മന്ത്രി പറഞ്ഞു.
പ്രധാന ഇവൻറുകളുടെയും കോൺഫറൻസുകളുടെയും ഭൂപടത്തിൽ രാജ്യത്തിെൻറ പ്രമുഖ സ്ഥാനം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ചാനൽ ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കാൻ യോജിപ്പിലും ഐക്യത്തിലും പ്രവർത്തിക്കുന്ന എല്ലാ സർക്കാർ, സ്വകാര്യ ഏജൻസികൾക്കും മന്ത്രി നന്ദി അറിയിച്ചു.