ഡൽഹി: കോണ്‍ഗ്രസിന്‍റെ പ്രീണന രാഷ്ട്രീയത്തിനും ഇരട്ടത്താപ്പിനുമെതിരെ അതിരൂക്ഷ വിമാർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കർണ്ണാടകയിൽ കോണ്‍ഗ്രസ് സർക്കാർ നടപ്പിലാക്കുന്ന സ്വാവലമ്പി സാരഥി പദ്ധതി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ളതാണെന്ന് കേന്ദ്ര മന്ത്രി ആരോപിച്ചു.
ന്യൂനപക്ഷങ്ങൾക്ക് മാത്രമായാണ് ആദ്യം പദ്ധതി അവതരിപ്പിച്ചത്, എന്നാൽ താൻ അതിനെതിരെ ട്വീറ്റ് ചെയ്യുകയും ജനരോക്ഷമുയരുകയും ചെയ്തതോടെ സിദ്ധരാമയ്യ സർക്കാർ ഒബിസി വിഭാഗങ്ങളെ പദ്ധതിയിൽ ഉള്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.
കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും എക്സിൽ ടാഗ് ചെയ്താണ് കേന്ദ്രമന്ത്രിയുടെ ഈ വിമർശനം. ഒബിസി വിഭാഗത്തെ പദ്ധതിയിൽ ഉള്‍പ്പെടുത്തിയെങ്കിലും ഇതുവരെ എസ്ഇ എസ്ടി വിഭാഗത്തെ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടില്ല.
രാഹുൽ ഗാന്ധിയുടെ കോണ്‍ഗ്രസിനും ഇൻഡ്യ മുന്നണിക്കും പ്രീണന രാഷ്ട്രീയം പ്രയോഗിക്കാനെ അറിയൂ എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. തുറന്ന് കാട്ടപ്പെടുന്നതുവരെ അവർ ഇത് തന്നെ തുടരും. അവരുടെ ഓരോ ചുവടും തുറന്നുകാട്ടുമെന്ന് ഞാൻ ഉറപ്പുനൽകുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.