കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രം ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സെപ്റ്റംബർ 22ന് തീയേറ്ററുകളിലെത്തുന്നു. നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ നായികയാകുന്നത് അമാന ശ്രീനിയാണ്. കൂടാതെ സലിംകുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും കഥാപാത്രങ്ങളാകുന്നു.