തമിഴ്നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സര്‍ക്കാർ പദ്ധതി നാളെ തുടക്കം. മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യുക വഴി 1.06 കോടി പേർക്ക് പദ്ധതിയുടെ സഹായം കിട്ടും.
വരുമാനവും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് ഒരു കോടി 6 ലക്ഷം പേര്‍ക്ക് സഹായം ലഭിക്കും.വീട്ടമ്മമാര്‍ക്ക് പ്രതിമാസം നൽകുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപത്തോടെയാണ് ‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ തൊഗെയ്’ നടപ്പാക്കുന്നത്.
ആദ്യ ഡിഎംകെ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് വച്ച് പദ്ധതിക്ക് തുടക്കമിടുവാൻ തീരുമാനം. ദ്രാവിഡ മോഡൽഭരണത്തിന്‍റെ വിമര്‍ശകര്‍ക്കുളള മറുപടി കൂടിയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എന്നാൽ പദ്ധതിക്കെതിരെ വിമർശനവും ഉയരുന്നുണ്ട്.തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് വിമർശകരുടെ ആരോപണം.