കുവൈത്തിൽ ഹ്യുമൺ റൈറ്റ് നടത്തിയ പഠനത്തിൽ, കുവൈത്തിൽ കുട്ടികളിലെ ആത്മഹത്യ പ്രവണത വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ആത്മഹത്യ തടയൽ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് 17 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇവരിൽ 52 ശതമാനവും സ്വദേശി കുട്ടികളാണ്.
കഴിഞ്ഞ വർഷം 2 ഇന്ത്യൻ കുട്ടികളും സ്വയം ജീവനൊടുക്കി. കഴിഞ്ഞ ഓഗസ്റ്റ് മാസം 8 വയസ്സുള്ള ഒരു സ്വദേശി കുട്ടി ആത്മഹത്യ ചെയ്ത സംഭവവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 2018 -21 കാലയളവിൽ ആകെ 406 പേരാണ് ആത്മഹത്യ ചെയ്തത്. ഇവരിൽ ഇന്ത്യക്കാരാണ് മുന്നിൽ.
അതെ സമയം ആത്മഹത്യ ശ്രമം നടത്തുന്നവരെ സ്വകാര്യ ക്ലിനിക്കുകൾ മുഖേന ഒരു നിശ്ചിത കാലയളവിലേക്ക് നിരീക്ഷണം ഏർപ്പെടുത്തി നിർബന്ധിത പുനരധിവാസത്തിന് വിധേയമാക്കുന്ന നിയമനിർമ്മാണ ഭേദഗതി ശുപാർശ ചെയ്തു കൊണ്ട് ദേശീയ മനുഷ്യാവകാശ കാര്യാലയം സർക്കാരിന് നിർദേശം സമർപ്പിട്ടുണ്ട്.