ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ വിവിധ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ കണ്ട അദ്ദേഹം വിവിധ മേഖലകളിലെ സൗദി-ജാപ്പനീസ് ബന്ധങ്ങളും അവയുടെ വികസനത്തിനുള്ള അവസരങ്ങളും പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങളും ചർച്ചചെയ്തു.
വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽഐബാൻ, വാണിജ്യമന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി, നിക്ഷേപമന്ത്രി എൻജി. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ്, ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.