യുവതാരം അർജുൻ അശോകനും മിന്നൽ മുരളിയിലൂടെ ശ്രദ്ധ നേടിയ ഫെമിന ജോർജ്ജും നായകനും നായികയുമായെത്തുന്ന ‘തീപ്പൊരി ബെന്നി’യുടെ ട്രെയിലർ പുറത്തെത്തി.
ഹാസ്യ വേഷങ്ങളിലും നായകനായും ക്യാരക്ടർ റോളുകളിലുമൊക്കെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മലയാളത്തിലെ മുതിർന്ന നടൻ ജഗദീഷാണ് ചിത്രത്തിൽ വട്ടക്കുട്ടായിൽ ചേട്ടായി എന്ന സുപ്രധാന കഥാപാത്രമായെത്തുന്നത്. ചിരി നുറുങ്ങുകളുമായി ഏവരേയും രസിപ്പിക്കുന്ന സിനിമ തന്നെയാകും തീപ്പൊരി ബെന്നിയെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. സെപ്റ്റംബർ 22നാണ് സിനിമയുടെ റിലീസ്.
ടി ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജ്, കോ-പ്രൊഡ്യൂസേഴ്സ് റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം ശ്രീരാഗ് സജി, എഡിറ്റർ സൂരജ് ഇ എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മോഹൻ, സൗണ്ട് ഡിസൈൻ അരുൺ വർമ എംപിഎസ്ഇ, സൗണ്ട് മിക്സിംഗ് അജിത് എ ജോർജ്, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, സ്റ്റണ്ട് മാഫിയ ശശി, മേക്കപ്പ് മനോജ് കിരൺ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍ പ്രിജിൻ ജെസ്സി, വിഎഫ്എക്സ് പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍ അലക്സ് ഇ കുര്യൻ, സ്റ്റിൽസ് അജി മസ്കറ്റ്, കളറിസ്റ്റ് ലിജു പ്രഭാകർ, ട്രെയിലർ കട്ട്സ് കണ്ണൻ മോഹൻ, ടൈറ്റിൽ ജിസെൻ പോൾ, വിതരണം സെൻട്രൽ പിക്ചേഴ്സ്, പിആർഒ ഹെയ്ൻസ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.