ആചാര്യ വിനോബാ ഭാവെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ആചാര്യ വിനോബാ ഭാവെയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. സാമൂഹിക പരിഷ്കരണത്തിനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണം നമ്മെ പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ നിസ്വാർത്ഥതയുടെയും ഐക്യത്തിന്റെയും പൈതൃകം വരും നൂറ്റാണ്ടുകളിൽ മനുഷ്യരാശിയെ നയിക്കട്ടെ.”