ദേശീയ ദിനം; സൗദി അറേബ്യയിൽ പൊതു അവധി പ്രഖ്യാപിച്ചു

ദേശീയ ദിനം; സൗദി അറേബ്യയിൽ പൊതു അവധി പ്രഖ്യാപിച്ചു

റിയാദ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് സൗദി അറേബ്യയിൽ  പൊതു അവധി പ്രഖ്യാപിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.

സെപ്തംബര്‍ 23ന് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമാവലിയിലെ 24-ാം വകുപ്പ് തൊഴിലുടമകള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ സ്‌കൂളുകളിലെും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 24ന് അവധി ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *