ഹൈദരാബാദ്: അഴിമതി കേസിൽ റിമാന്റിലായ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ചീഫ് ജസ്റ്റിസിനു മുൻപാകെ ഹരജി ഇന്ന് പരാമർശിക്കും . നിലവിൽ രാജ്മുന്ദ്രി ജയിലിലാണ് ചന്ദ്രബാബു നായിഡു കഴിയുന്നത്. അറസ്റ്റിൽ പ്രതിഷേധിച്ച് ടി.ഡി.പി ആന്ധ്രയിൽ ബന്ദ് പ്രഖ്യാപിച്ചു.
അഴിമതിക്കേസുകൾ പരിഗണിക്കുന്ന വിജയവാഡയിലെ പ്രത്യേക കോടതിയാണ് 14 ദിവസത്തേക്ക് ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത് . 327 കോടിയുടെ നൈപുണ്യ വികസന പദ്ധതിയിലെ അഴിമതിക്കേസിലാണ് റിമാന്റ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നായിഡുവിന്റെ വാദം തള്ളിയായിരുന്നു കോടതി നടപടി.