പ്രമുഖ ചൈനീസ് ബാങ്കിൻറെ ശാഖ സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിച്ചു

പ്രമുഖ ചൈനീസ് ബാങ്കിൻറെ ശാഖ സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിച്ചു

റിയാദ്: പ്രമുഖ ചൈനീസ് ബാങ്കിൻറെ ശാഖ സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിച്ചു. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ നാല് ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ചൈനയുടെ ശാഖയാണ് തലസ്ഥാന നഗരമായ റിയാദിൽ തുറന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ശക്തിപ്പെടുന്ന ധനകാര്യ ഇടപാടുകൾക്കായി ചൈനീസ് കറൻസി യുവാെൻറ ഉപയോഗം വിപുലമാക്കുന്നതിനുള്ള നീക്കമായാണ് ചൈനീസ് ബാങ്ക് ശാഖ തുറന്നത്.

ഇതിനായി സൗദി ഗവൺമെൻറ് അനുമതി നൽകിയത് രണ്ട് വർഷം മുമ്പാണ്. പ്രവർത്തനം തുടങ്ങിയ ബാങ്ക് ശാഖയിൽ 20 ലധികം ജോലിക്കാരുണ്ട്. ഭൂരിഭാഗവും തദ്ദേശീയ പൗരന്മാരാണ്. രാജ്യത്ത് ശാഖ തുറക്കുന്ന രണ്ടാമത്തെ ചൈനീസ് ബാങ്കാണിത്. 2015 ൽ റിയാദിൽ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈനയുടെ ശാഖ ആരംഭിച്ചിരുന്നു. ഈ വർഷം മേയിൽ ജിദ്ദയിലും ഇതേ ബാങ്കിെൻറ ശാഖ തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *