ഡൽഹി: ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കൾ രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇതിന് ശേഷമാണ് മോദിയുൾപ്പടെ എല്ലാ ലോകനേതാക്കളും ചേർന്ന് മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചത്.
ജി20 ഉച്ചകോടി രണ്ടാം ദിവസവും തുടരുകയാണ്. രാജ്ഘട്ടിൽ നിന്നും മടങ്ങുന്ന നേതാക്കൾ 10:15ഓടെ ജി20 ഉച്ചകോടിയുടെ വേദിയായ ഭാരതമണ്ഡപത്തിലെത്തും. അതിന് ശേഷം ഭാരത മണ്ഡപത്തിന്റെ സൗത്ത് പ്ലാസയിൽ വൃക്ഷതൈ നടുന്ന ചടങ്ങുണ്ടാവും.