വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും 4 ട്രാഫിക് പോയിന്റ് പിഴയും

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും 4 ട്രാഫിക് പോയിന്റ് പിഴയും

മൊബൈൽ ഫോണിൽ സംസാരം, സന്ദേശങ്ങൾ അയക്കൽ, വാട്സാപ്, ഫെയ്സ് ബുക്കോ നോക്കൽ, ഫോട്ടോ എടുക്കൽ.. വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിഞ്ഞുപോകുന്ന ഇത്തരം കാര്യങ്ങൾ നിങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ ജാഗ്രത,  അപകടങ്ങൾ വരുത്തിവയ്ക്കും എന്നത് മാത്രമല്ല, 800 ദിർഹം പിഴയും 4 ട്രാഫിക് പോയിന്റുകൾ പിഴയും നൽകുമെന്ന് അബുദാബി പൊലീസ് കൺട്രോൾ ആൻഡ് ഫോളോ അപ് സെന്റർ ആവർത്തിച്ച് വ്യക്തമാക്കി.

“യുവർ കമന്റ്” പദ്ധതിയുടെ ഭാഗമായി അബുദാബി പൊലീസ് മൂന്ന് ട്രാഫിക് അപകടങ്ങൾ കാണിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പങ്കിട്ടു. വാഹനമോടിക്കുന്നവർ ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് പട്രോൾ അഭ്യർഥിച്ചു,

പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിലെ റോഡുകളിൽ യാത്ര ചെയ്യുമ്പോൾ.  ഡ്രൈവിങ്ങിനിടെയുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യമായ അപകടസാധ്യതകൾ വിഡിയോയിൽ എടുത്തുകാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *