യാരിയൻ 2 : പുതിയ ഗാനത്തിൻറെ ടീസർ റിലീസ് ചെയ്തു

യാരിയൻ 2 : പുതിയ ഗാനത്തിൻറെ ടീസർ റിലീസ് ചെയ്തു

ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി പുരി എന്നിവർ അഭിനയിക്കുന്ന വരാനിരിക്കുന്ന ചിത്രമായ യാരിയൻ 2 ന്റെ നിർമ്മാതാക്കൾ   പുതിയ  ഗാനത്തിൻറെ ടീസർ  പുറത്തിറക്കി. രാധിക റാവുവും വിനയ് സപ്രും സംവിധാനം ചെയ്ത യാരിയൻ2 എന്ന ചിത്ര൦ മലയാള സിനിമയായ ബാംഗ്ളൂർ ഡെയിസിന്റ് ഹിന്ദി റീമേക് ആണ്.

മൂവരെയും കൂടാതെ പ്രിയ പ്രകാശ് വാര്യർ, മീസാൻ, ടെലിവിഷൻ നടൻ യാഷ് ദാസ് ഗുപ്ത, അനശ്വര രാജൻ , വാരിന ഹുസൈൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കും. യാഷ് ദാസ് ഗുപ്ത, പേൾ വി പുരി, അനശ്വര രാജൻ എന്നിവരുടെ ഹിന്ദി ചലച്ചിത്ര അരങ്ങേറ്റം ഇത് അടയാളപ്പെടുത്തുന്നു. ചിത്രം ഒക്ടോബർ 20ന് പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *