ദേശീയ അദ്ധ്യാപകദിനം; അദ്ധ്യാപകരെ ആദരിച്ച്  യോഗി ആദിത്യനാഥ്

ദേശീയ അദ്ധ്യാപകദിനം; അദ്ധ്യാപകരെ ആദരിച്ച് യോഗി ആദിത്യനാഥ്

ദേശീയ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് അദ്ധ്യാപകരെ ആദരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ 94 അദ്ധ്യാപകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. സംസ്ഥാനത്തിലെ മുഴുവൻ സർക്കാർ സ്‌കൂളുകൾക്കും ടാബ്ലെറ്റുകളും കമ്പ്യൂട്ടറുകളും നൽകുന്നതിനുള്ള പദ്ധതിയ്‌ക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു.

രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അദ്ധ്യാപകരെ സർക്കാർ എന്നും ആദരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷത്തിലധികം ടാബ്ലെറ്റുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ 18,381 സ്മാർട്ട് ക്ലാസുകളും 880 കംമ്പ്യൂട്ടർ ലാബുകളും ഉദ്ഘാടനം ചെയ്തു. സ്‌കൂൾ തലത്തിലെ പഠനം ഡിജിറ്റലൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *