ഷാരൂഖ് ഖാനും നയൻതാരയും ഒന്നിക്കുന്ന ജവാൻ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമായിരിക്കും ഇപ്പോൾ, സെപ്റ്റംബർ 7 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം ഇതിനകം തന്നെ ഒടിടി, സംഗീതം, സാറ്റലൈറ്റ് അവകാശങ്ങൾ റെക്കോർഡ് വിലയ്ക്ക് സ്വന്തമാക്കി എന്നാണ് കേൾക്കുന്നത്.
അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റർടൈൻമെന്റ് പ്രൊഡക്ഷൻസാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു പ്യുവർ ആക്ഷൻ ത്രില്ലർ എന്ന് പറയപ്പെടുന്ന ചിത്രം ഈ വർഷത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നാണെന്നും പറയപ്പെടുന്നു. സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.
ആദ്യം ജൂൺ 2 ന് ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും നിർമ്മാതാക്കൾ പിന്നീട് റിലീസ് തീയതി മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററും മറ്റ് അപ്‌ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. നയൻതാരയുടെ വലിയ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. അതേസമയം ഷാരൂഖ് ഖാന്റെ നേരത്തെ റിലീസ് ചെയ്ത ‘പത്താൻ’ ബോക്‌സ് ഓഫീസിൽ 1,050 കോടി നേടിയിരുന്നു.