ജിദ്ദയിൽ നീന്തല്‍ക്കുളത്തിൽ കുളിക്കുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി മഹല്ലിൽ മൻസൂർ (42) നാട്ടിൽ അന്തരിച്ചു. ജിദ്ദയിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിച്ച മൻസൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ജൂണ്‍ 30ന് ജിദ്ദയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് അബുഹുര്‍ കിങ് അബ്ദുല്ല കോംപ്ലക്‌സ് ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടുന്ന് നാലുദിവസം മുമ്പാണ് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലെത്തിച്ചത്.