തിരുവോണ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടൻ പലഹാരങ്ങളും സമ്മാനിച്ച് പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ്. വ്യത്യസ്തതകൾ മറന്ന്, ഓണം ഒരുമിച്ച് ആഘോഷിക്കുന്ന മലയാളികളുടെ ഐക്യത്തിൽ പ്രധാനമന്ത്രിക്ക് വലിയ മതിപ്പാണെന്ന് സി വി ആനന്ദബോസ് പറഞ്ഞു.
പാചക വാതക വില കുറച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങൾക്ക് വലിയ ആശ്വാസമാകും. പശ്ചിമ ബംഗാളിൽ മലയാള സിനിമ നിർമ്മിക്കാൻ സൗകര്യമൊരുക്കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്നും സി വി ആനന്ദ ബോസ് ദില്ലിയിൽ പറഞ്ഞു.