ഒമാൻ കടലിന്റെ തീരപ്രദേശങ്ങളായ വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മസ്കത്ത് ഗവർണറേറ്റുകളിൽ ചൂടിന് ശമനമില്ല. മുൻദിവസങ്ങളിലെ പോലെ ഞായറാഴ്ചയും ശക്തമായ ചൂടാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ചയും മേഖലയിൽ സമാനമായ അവസ്ഥയായിരിക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
ഈർപ്പത്തിന്റെ ഫലമായി അന്തരീക്ഷ ചൂട് വർധിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് തളർച്ചക്കും സൂര്യാഘാതത്തിനും കാരണമായേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് സൂര്യാഘാതമുണ്ടാകുന്നത്. ചിലരിൽ സൂര്യാഘാതം വൃക്കസ്തംഭനം ഉൾപ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാക്കും.