മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കൂറേ വർഷങ്ങളായി ഓണം ഒരു അഗോള ഉത്സവമായി മാറിയെന്നും അത് കേരളത്തിന്റെ മാനോഹരമായ സംസ്കാരത്തെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു.

ജീവിതത്തിൽ നല്ല ആരോഗ്യവും സമാനതകളില്ലാത്ത സന്തോഷവും അപാരമായ സമൃദ്ധിയും അശംസിക്കുന്നു എന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു.

നേരത്തെ എല്ലാ മലയാളികൾക്കും ഓണശംസയുമായി രാഷ്ട്രപതി ദ്രൗപദി മുർമുവും എത്തിയിരുന്നു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.

ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *