യുപിയിലെ കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ കേരളം തയ്യാര്‍:മന്ത്രി

യുപിയിലെ കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ കേരളം തയ്യാര്‍:മന്ത്രി

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും  മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം  മന്ത്രി വി.ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.

മതേതര ആശയങ്ങളെ നെഞ്ചോട് ചേർക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളിൽ  ചേർത്ത് പഠിപ്പിക്കുകയാണ്.

എൻസിഇആർടി  വെട്ടിമാറ്റിയ  പാഠഭാഗങ്ങൾ ഉൾചേർത്ത് സംസ്ഥാനം കഴിഞ്ഞദിവസം  അഡീഷണൽ ടെക്സ്റ്റ് ബുക്കുകൾ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ പുരോഗമനപരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *