ഖത്തര്‍ സാമ്പത്തിക ഫോറം അടുത്ത വര്‍ഷം മെയ് മാസത്തില്‍ നടക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഫോറത്തില്‍ ആഗോള തലത്തിലെ സാമ്പത്തിക വിദഗ്ധരും രാഷ്ട്ര നേതാക്കളും പങ്കെടുക്കും.
ബ്ലൂംബെര്‍ഗുമായി സഹകരിച്ചാണ് ഖത്തര്‍ സാമ്പത്തിക ഫോറം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ധനകാര്യ മന്ത്രിമാരും സാമ്പത്തിക വിദഗ്ധരും സമ്മേളിക്കുന്ന വേദിയാണ് ഖത്തര്‍ സാമ്പത്തിക ഫോറം. ഖത്തറിന്റെ മാത്രമല്ല മേഖലയുടെ തന്നെ സമഗ്ര മുന്നേറ്റം ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകളാകും നാലാം എഡിഷനില്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.