തൽസമയം ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി

തൽസമയം ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി

പ്രശസ്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരവിന്ദൻ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച പുതിയ ഷോട്ട് ഫിക്ഷൻ  ചിത്രീകരണം പൂർത്തിയായി. പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണിത്. പ്രകൃതിയും മനുഷ്യനും മണ്ണും ആവാസവ്യവസ്ഥയും  ഈ കഥയിലൂടെ ഓർമ്മപ്പെടുത്തുന്നു. കാർഷിക ഗ്രാമത്തിലെ കർഷക കുടുംബസ്ഥനായ സഹദേവൻ്റെയും മകൾ ജയയയുടെയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം അരവിന്ദൻ ഫെയ്സ് ഗ്യാലറിയുടെ ബാനറിൽ ഒരു ജനകീയ സിനിമയായിട്ടാണ് പ്രദർശനത്തിന് എത്തിക്കുന്നത്.

ഛായാഗ്രഹകൻ മണികണ്ഠൻ വടക്കാഞ്ചേരി- ക്യാമറയും, സജീഷ് നമ്പൂതിരി (ചേതന)- എഡിറ്റിങ്, സിജിൻ കൊടകര- മേയ്ക്കപ്പ്, ബ്യുസി ബേബി ജോൺ- കോസ്റ്റ്യൂം, പശ്ചാത്തല സംഗീതം- അനീഷ് നോബർട്ട് ആന്റോ, ആർട്ട്- രാജേഷ് വടക്കാഞ്ചേരി, ചീഫ്  അസോസിയേറ്റ് ഡയറക്ടർ-  ബിവിൻ ബാലകൃഷ്ണൻ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അനിൽ കമലാകൃഷ്ണൻ, ദേവപ്രസാദ്, പ്രതാപൻ, സുനിൽകുമാർ, സത്യജിത്ത്, പ്രണവ്  മുംബൈ, രേഷ്‌മ നായർ , ലങ്കാലക്ഷ്മി, കൊടുമ്പ്  മുരളി, വിജോ  അമരാവതി, രമാദേവി, ദേവകിയമ്മ, കോമളവല്ലി, എലിസബത്ത്, വൈശാഖ് , പ്രമോദ്  പടിയത്ത്  തുടങ്ങി അമ്പതോളം താരങ്ങൾ ഇതിൽ അഭിനയിക്കുന്നു. ഡിസംബർ മാസത്തിൽ ചിത്രം റിലീസ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *