നാട്ടിൻ പുറത്തെ മാന്ത്രികന്റെ കഥ പറയുന്ന  “കട്ടപ്പാടത്തെ മാന്ത്രികൻ” ചിത്രത്തിന്റെ അഭിനയ കളരി പൂർത്തിയായി

നാട്ടിൻ പുറത്തെ മാന്ത്രികന്റെ കഥ പറയുന്ന “കട്ടപ്പാടത്തെ മാന്ത്രികൻ” ചിത്രത്തിന്റെ അഭിനയ കളരി പൂർത്തിയായി

ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ചിത്രത്തിന്റെ ആക്ടിംങ് വർക്ക്ഷോപ്പ് പൂർത്തിയായി. ക്യാമ്പിന് സംവിധായകൻ ഫൈസൽ ഹുസൈൻ,രാജശേഖർ,അക്കു അഹമ്മദ്,പ്രബീഷ് ലെൻസി,ഗൗതം രാജീവ്,അഞ്ചു കാർത്തിക,സലാം ലെൻസ് വ്യൂ, സഞ്ജു ഫിലിപ്പ്,ലോറൻസ്, നിഷാദ് തുടങ്ങിയവൻ നേതൃത്വം നൽകി.

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ നിർമ്മാണം സിയാൻ ഫൈസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.ജെ.മോസസ്സ് ആണ് .
വിനോദ് കോവൂർ,ശിവജി ഗുരുവായൂർ, വിജയൻ കാരന്തൂർ,ഷുക്കൂർ വക്കീൽ,രഞ്ജിത്ത് സരോവർ,തേജസ് മേനോൻ,നിവിൻ, നിഹാരിക റോസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .

പശ്ചാത്തല സംഗീതം -സിബു സുകുമാരൻ ,മ്യൂസിക് – സിബു സുകുമാരൻ, മിഥുലേഷ് ചോലക്കൽ,ഗാനങ്ങൾ, വി.പി.ശ്രീകാന്ത് നായർ, നെവിൻ ജോർജ്ജ്
പ്രോജക്റ്റ് കോഡിനേറ്റർ – അക്കു അഹമ്മദ്,സ്റ്റിൽസ് – അനിൽ ജനനി – പി.ആർ.ഒ സുഹാസ് ലാംഡ – പോസ്റ്റർ ഡിസൈൻ അഖിൽ ദാസ് . പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *