ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ നിര്യാതനായി

ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം മലയാളി ദമ്മാമിൽ നിര്യാതനായി. ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ (50) ആണ് മരിച്ചത്.

സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. പ്രിയ ആണ് ഭാര്യ. മക്കൾ: അനുഗ്രഹ, ആരാധന. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ദിശ വളൻറിയർമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ബുധനാഴ്ച നാട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *