ഡൽഹി: ഡൽഹിയിൽ ആശങ്കയുയർത്തി യമുനയിലെ ജലനിരപ്പ് ഉയരുന്നു. അപകട നിലയ്ക്ക് മുകളിലാണ് യമുനയിലെ ജലനിരപ്പ് ഉയർന്നിരിക്കുന്നത്. അപകടനിലയായ 205 .33 മീറ്ററിന് മുകളിലായ ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രി 205.39 മീറ്ററിൽ എത്തി.
ഉത്തരാഖണ്ഡിലും ഹിമാചലിലുമടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുന്നതാണ് ജലനിരപ്പ് വർധിക്കാൻ കാരണം. രണ്ട് ദിവസമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുന്നത് ആശങ്ക ഉണ്ടാക്കുകയാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാകുകയാണ്.