സൗദിയിലെ സ്‌കൂളുകള്‍ തുറന്നു. അതേസമയം ഈ മാസം 20ന് ഞായറാഴ്ചയാണ് ക്ലാസുകള്‍ ആരംഭിക്കുക. പ്രിന്‍സിപ്പല്‍, സൂപര്‍വൈസര്‍ തുടങ്ങി എല്ലാ അധ്യാപകരും ഇന്ന് സ്‌കൂളില്‍ ഹാജരായി.
28000 ത്തോളം സ്‌കൂളുകളാണ് സൗദി അറേബ്യയിലുള്ളത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
നവംബര്‍ 16വരെയാണ് ആദ്യപാദ അധ്യയനം നടക്കുക. രണ്ടാം പാദം നവംബര്‍ 26ന് തുടങ്ങും. 2024 ഫെബ്രുവരി 22ന് അവസാനിക്കും. മാര്‍ച്ച് മൂന്ന് മുതല്‍ ജൂണ്‍ പത്ത് വരെയാണ് മൂന്നാം പാദം.