നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ആണ് നായകൻ വാട്ടര്‍ മാന്‍മുരളി അവതരിപ്പിക്കുന്ന ഈ ചിത്രം സിനിമാറ്റിക് ഫിലിംസിന്റെ ബാനറില്‍ വിലാസ് മുരളി, സിമി മുരളി എന്നിവരാണ് നിര്‍മ്മിക്കുന്നത്. സിനിമ സെപ്‌റ്റംബർ 15ന് പ്രദർശനത്തിന് എത്തും
വടക്കേ മലബാറിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം മലബാറിന്റെ നേര്‍ രേഖകൂടിയാണ്. പൂര്‍ണ്ണമായും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശീനിവാസന്‍, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, ഉണ്ണിരാജാ, നവാസ് വള്ളിക്കുന്ന്, സോഹന്‍ സീനുലാല്‍,
രാജേഷ് അഴീക്കോടന്‍, അനീഷ് ഗോപാല്‍, താസി ആമി, ദേവരാജന്‍ കോഴിക്കോട്, ശരത് ലാല്‍, ഭാനുമതി പയ്യന്നൂര്‍, പാര്‍വണാ രേവതി, ഉഷ പയ്യന്നൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട് .മനു മഞ്ജിത്ത്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു.