ഡിജിറ്റൽ സ്വകാര്യ വിവര സംരക്ഷണ നിയമം ലോകോത്തരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഡിജിറ്റൽ സ്വകാര്യ വിവര സംരക്ഷണ നിയമം ലോകോത്തരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കേന്ദ്ര നൈപുണ്യവികസന- സംരംഭകത്വ- ഇലക്ട്രോണിക്സ്- ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ശനിയാഴ്ച ബംഗളൂരുവിൽ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൗരപ്രമുഖർ എന്നിവരുമായി ആശയവിനിമയം നടത്തി. ചരിത്രം കുറിക്കുന്ന ഡിജിറ്റൽ സ്വകാര്യ വിവര സംരക്ഷണ നിയമം (ഡിപിഡിപി) സൃഷ്ടിച്ചതിന് പിന്നിലെ യാത്രയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

തുടക്കംമുതൽ നിയമമെന്ന നിലയിലേക്കുള്ള അതിന്റെ പുരോഗതി അദ്ദേഹം വിവരിച്ചു. 2010ൽ യുപിഎ ഗവണ്മെന്റിന്റെ കാലത്ത് സ്വകാര്യത എന്ന ആശയം പാർലമെന്റിൽ ചർച്ചാവിഷയമായി അവതരിപ്പിച്ചതുമുതലുള്ള കാര്യങ്ങൾ അദ്ദേഹം പങ്കുവച്ചു.

“ഡിജിറ്റൽ സ്വകാര്യ വിവര സംരക്ഷണ നിയമം ലോകോത്തരമായ നിയമനിർമാണമാണ്. 2021 ഓഗസ്റ്റ് 15ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ടെക്കേഡ്’ (സാങ്കേതികാബ്ദം) എന്ന പദം അവതരിപ്പിച്ചു. ഇത് നാളെ തൊഴിൽ ശക്തിയുടെ ഭാഗമാകുന്ന വിദ്യാർഥികൾക്കും രാജ്യത്തെ യുവാക്കൾക്കും സാങ്കേതിക അവസരങ്ങൾ നിറഞ്ഞ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടു പ്രതിഫലിപ്പിക്കുന്നു.

2010ൽ ഞാൻ പാർലമെന്റംഗം ആയിരുന്നപ്പോൾ, സ്വകാര്യത മൗലികാവകാശമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ, അത് ആവശ്യമായ സംവാദമാണെന്ന് അന്നത്തെ ഗവണ്മെന്റിനു തോന്നിയില്ല. അടിസ്ഥാനപരമായി ഈ രാജ്യത്തെ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചൂഷണം ചെയ്യാൻ എളുപ്പമാണ്” – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *