റിയാദിൽ പ്രവാസി മലയാളി യുവാവ് പക്ഷാഘാതം മൂലം മരിച്ചു

റിയാദിൽ പ്രവാസി മലയാളി യുവാവ് പക്ഷാഘാതം മൂലം മരിച്ചു

റിയാദിൽ പ്രവാസി മലയാളി യുവാവ് പക്ഷാഘാതം മൂലം മരിച്ചു. മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുൽ ഫാറൂഖ് (34) ആണ് മരിച്ചത്.

റിയാദ് ന്യൂ സനാഇയയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം ജോലി ചെയ്യുന്നതിതിനിടയിൽ പക്ഷാഘാതം പിടിപെട്ടാണ് ആശുപത്രിയിലായത്. കഴിഞ്ഞ ആറുമാസവും റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

പിതാവ്: സൈതലവി. ഭാര്യ: ഹൈറുന്നിസ, മകൻ: ഫൈസാൻ, സാഹോദരങ്ങൾ: ഹമീദ് (റിയാദ്), ഹനീഫ, ഫൈസൽ ബാബു, ആയിഷ ഫിർദൗസ്, യൂസഫ്, അബ്ദുറഹ്മാൻ. റിയാദ് ഐ.സി.എഫ് വെൽഫയർ സമിതിയുടെ കീഴിൽ മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ശ്രമം പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *